LIFESTYLE

അതിസമ്പന്നർ ഇന്ത്യ വിട്ട് വിദേശ രാജ്യങ്ങളിലേക്ക്! ‘സെക്കൻഡ് റസിഡൻസി’ക്ക് പിന്നിലുണ്ട് ഒട്ടേറെ ലക്ഷ്യങ്ങൾ


ഇന്ത്യയിലെ അതിസമ്പന്നർ തലമുറകളായി തങ്ങളുടെ സാമ്രാജ്യം പടുത്തുയർത്തിയത് രാജ്യത്തിനുള്ളിലെ വ്യവസായങ്ങളിലും റിയൽ എസ്റ്റേറ്റിലും ആഭ്യന്തര നിക്ഷേപങ്ങളിലുമാണ്. എന്നാൽ ഇന്ന് അവരുടെ പോർട്ട്‌ഫോളിയോകളിൽ മറ്റൊരു പുതിയ ആസ്തി കൂടിയുണ്ട്, വിദേശരാജ്യങ്ങളിലെ ‘സെക്കൻഡ് റസിഡൻസി’. ഇതിനർഥം അവർ ഇന്ത്യ വിടാൻ തയാറെടുക്കുകയാണ് എന്നല്ല. മറിച്ച്, അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടാനും ആഗോളതലത്തിൽ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനും തങ്ങളുടെ കുട്ടികൾക്ക് മികച്ച ഭാവി– വിദ്യാഭ്യാസം നൽകാനുമുള്ള ഒരു ‘പ്ലാൻ ബി’ തയാറാക്കുകയാണ്.ഹോളിഡേ ഹോംസിൽ നിന്ന് ആഗോള സുരക്ഷാ പദ്ധതികളിലേക്ക്ഒരു പതിറ്റാണ്ട് മുൻപ് ലണ്ടനിലോ ദുബായിലോ സിംഗപ്പൂരിലോ ഒരു ആഡംബര വീട് വാങ്ങുന്നത് സാമ്പത്തിക വിജയത്തിന്റെ പ്രകടനമായിരുന്നു. അത് കേവലം ഒരു ജീവിതശൈലിയുടെ ഭാഗവും സ്റ്റാറ്റസ് ചിഹ്നവും മാത്രമായിരുന്നു. എന്നാൽ ഇന്ന് ആ ചിന്താഗതി പൂർണമായും മാറിയിരിക്കുകയാണ്.പഴയ കാലത്ത് വിദേശത്ത് വീടുകൾ വാങ്ങിയത് പ്രധാനമായും അവധിക്കാലം ചെലവഴിക്കാനുള്ള താവളങ്ങളായിട്ടായിരുന്നു, അല്ലാതെ ഒരു റിസ്ക്-മാനേജ്മെന്റ് തീരുമാനമായിരുന്നില്ല. എന്നാൽ സമീപകാലത്തുണ്ടായ കോവിഡ് മഹാമാരി, ഭൗമരാഷ്ട്രീയ യുദ്ധങ്ങൾ, രാജ്യാന്തര ഉപരോധങ്ങൾ, പെട്ടെന്നുണ്ടാകുന്ന നികുതി പരിഷ്കാരങ്ങൾ, കടുത്ത വീസ നിയമങ്ങൾ എന്നിവ കാരണം ആഗോള സഞ്ചാരസ്വാതന്ത്ര്യം സങ്കീർണമായിരിക്കുകയാണ്.ഒരു അടിയന്തര സാഹചര്യം ഒരൊറ്റ രാത്രികൊണ്ട് ഉണ്ടാകുമ്പോൾ ഓപ്ഷനുകൾക്കായി നെട്ടോട്ടമോടുന്നതിനേക്കാൾ നല്ലത്, മുൻകൂട്ടി ഒരു റസിഡൻസി കാർഡ് കൈവശം വയ്ക്കുന്നതാണെന്ന് സമ്പന്നർ തിരിച്ചറിയുന്നു. ഭൗമരാഷ്ട്രീയ ഭൂപടം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പിന്നീട് ഖേദിക്കുന്നതിനേക്കാൾ നല്ലത് മുൻകൂട്ടിയുള്ള ആസൂത്രണമാണ്.ഇരട്ട പൗരത്വമല്ല, ‘സെക്കൻഡ് റെസിഡൻസി’


Cinema ⏭️

Back to top button