LIFESTYLE
ഗർഭിണിയാണെന്ന് അറിയിച്ചു; വീട്ടുടമസ്ഥന്റെ സ്വഭാവം മാറി; ഒടുവിൽ പുതിയ വീട് തിരയേണ്ട ഗതികേടിൽ യുവതി

വാടക വീടുകളിൽ കഴിയാൻ പണം നൽകുന്നുണ്ടെങ്കിലും ഉടമകൾ ഔദാര്യം ചെയ്യുന്നു എന്ന മനോഭാവത്തോടെ പെരുമാറുന്ന രീതി ലോകത്ത് എല്ലായിടത്തും നിലനിൽക്കുന്നുണ്ട്. വാടകക്കാരുടെ സ്വാതന്ത്ര്യത്തിലും കുടുംബകാര്യങ്ങളിലും വരെ ഇടപെടാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മടിക്കാത്ത ഉടമകളുമുണ്ട്. മറ്റുചിലർ ഓരോ ചെറിയ കാര്യവും വാടകക്കാരെ ചൂഷണം ചെയ്യാനുള്ള ആയുധമാക്കി ഉപയോഗിക്കാനും മടി കാണിക്കാറില്ല. അത്തരമൊരു ദുരനുഭവം നേരിട്ടിരിക്കുന്നത് സാൻഫ്രാൻസിസ്കോയിലുള്ള ഒരു കുടുംബത്തിനാണ്. വീട്ടുവാടക ഒറ്റയടിക്ക് 71 ശതമാനം വർധിപ്പിക്കുകയായിരുന്നു ഉടമകൾ. മൂന്ന് കിടപ്പുമുറികളും മൂന്നു ബാത്റൂമുകളുമുള്ള ഒരു വീടാണ് സബാഹ്, ഗോക്സാൽ എന്നീ ദമ്പതികൾ വാടകയ്ക്കെടുത്തിരുന്നത്. 10 മാസത്തെ താമസത്തിനിടെ ഗോക്സാൽ രണ്ടാമത് ഗർഭം ധരിച്ചു. പിന്നാലെ വീടിന്റെ വാടക കരാർ പുതുക്കേണ്ട സമയമായതിനാൽ അതിനുള്ള തയാറെടുപ്പുകളിലായിരുന്നു കുടുംബം. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ തങ്ങൾക്ക് കുഞ്ഞു ജനിക്കാൻ പോകുന്ന കാര്യം ഇരുവരും സന്തോഷത്തോടെ വീട്ടുടമകളായ ജാമിയെയും ആൻഡ്രൂവിനെയും അറിയിച്ചു. തങ്ങൾക്ക് ഒരു പെൺകുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്നും അറിയിച്ചിരുന്നു.ഇരുവരെയും അഭിനന്ദിച്ചു കൊണ്ടായിരുന്നു ഉടമയുടെ ആദ്യത്തെ മറുപടി. സാൻഫ്രാൻസിസ്കോയ്ക്ക് പുറത്ത് താമസിച്ചിരുന്ന ഇവർ ഉടനെ നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു. അതിനൊപ്പം തന്നെ പ്രോപ്പർട്ടി വിൽക്കാനുള്ള പദ്ധതി ഉണ്ടെന്നും അറിയിച്ചിരുന്നു.വീടു വാങ്ങാൻ വാടകക്കാർക്ക് താൽപര്യമുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇല്ലെങ്കിൽ എത്രകാലത്തേക്ക് വാടകക്ക് തുടരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് കൃത്യമായി അറിയിക്കണം എന്നും മെസ്സേജിലൂടെ പറഞ്ഞിരുന്നു. ‘വീട് മാറുന്നതിനെക്കുറിച്ചോ വാങ്ങുന്നതിനെക്കുറിച്ചോ ആലോചിച്ചിട്ടില്ല’ എന്നതാണ് സബാഹും ഗോക്സാലും മറുപടി നൽകിയത്.മണിക്കൂറുകൾക്കുള്ളിൽ മെസ്സേജിന്റെ രീതി മാറി. വീട്ടിൽ നിന്നുള്ള വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാകാത്തപക്ഷം വീട് വിൽക്കാൻ തങ്ങൾ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് ഉടമകൾ പ്രതികരിച്ചത്. 14000 ഡോളറായിരുന്നു (13 ലക്ഷം രൂപ) വീടിന്റെ വാടക. ഒരു വർഷത്തേക്ക് കൂടി അവിടെ തുടരണമെങ്കിൽ പ്രതിമാസ വാടക 24000 ഡോളറായി (22 ലക്ഷം രൂപ) വർധിപ്പിക്കും എന്ന് ഉടമകൾ അറിയിച്ചു. താൽക്കാലിക സൗകര്യമെന്ന രീതിയിൽ അഞ്ചുമാസത്തേക്ക് 18000 ഡോളർ (17 ലക്ഷം രൂപ) നൽകിയാൽ മതിയെന്നും മെസ്സേജിൽ പറഞ്ഞിരുന്നു.യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് മണിക്കൂറുകൾക്കുള്ളിൽ വാടക ഇത്രയധികം വർധിപ്പിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി വാടകക്കാർ. കുടുംബം മൂന്ന് വയസ്സുള്ള മകനെ അടുത്തുള്ള ഒരു പ്രീസ്കൂളിൽ ചേർത്തിരുന്നു. താമസം ആരംഭിച്ചത് മുതൽ മാസങ്ങൾ സമയമെടുത്ത് വീട്ടിലേക്കുവേണ്ട ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ വാടക ഒറ്റയടിക്ക് കുത്തനെ കൂട്ടിയതോടെ അത് താങ്ങാൻ വയ്യാതെ മകളുടെ ജനനത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ പുതിയ വീട് തിരയേണ്ട അവസ്ഥയിലായി ഇവർ. ഗർഭകാലത്തിന്റെ അവസാന നാളുകളിൽ അങ്ങേയറ്റം സമ്മർദ്ദം നിറഞ്ഞ തരത്തിലായിരുന്നു സാഹചര്യങ്ങൾ എന്ന് ഗോക്സാൽ പറയുന്നു.
Source link
CINEMA
CINEMA


