കേരളത്തിലെ അതിമനോഹരമായ ഹിഡൻ സ്‌പോട്ട്; മലബാറിന്റെ ഊട്ടിയിൽ പോയിട്ടുണ്ടോ?

കരിയാത്തുംപാറ
യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരെ കാത്ത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ അധികമാർക്കുമറിയാത്ത ഒട്ടനേകം സ്ഥലങ്ങളുണ്ട്. അത്തരമൊരു ഹിഡൻ സ്‌പോട്ടാണ് കരിയാത്തുംപാറ. ‘കേരളത്തിലെ സ്വിറ്റ്‌സർലാൻഡ്, ‘മലബാറിന്റെ തേക്കടി’, ‘മലബാറിന്റെ ഊട്ടി’ എന്നിങ്ങനെയും വിളിപ്പേരുണ്ട്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ വിനോദസഞ്ചാര കേന്ദ്രമാണിത്.
കരിയാത്തുംപാറ
കോഴിക്കോട്ടെ പ്രധാന സഞ്ചാരകേന്ദ്രമായ കക്കയത്തിന് സമീപത്താണിത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതി രമണീയതയും പച്ചപ്പും വെള്ളത്തിലും കരയിലുമായി നിൽക്കുന്ന മരങ്ങളുമൊക്കെയാണ് കരിയാത്തുംപാറയുടെ പ്രത്യേകത. നല്ല തെളിഞ്ഞ വെള്ളമുള്ള അരുവികളാണ് മറ്റൊരാകർഷണം. മഞ്ഞുമൂടിയ മലനിരകളും പൈൻ മരങ്ങളും സഞ്ചാരികളെ മാടി വിളിക്കുന്നു.
കരിയാത്തുംപാറ
രണ്ട് വഴികളാണ് കരിയാത്തുംപാറയിലേക്കുള്ളത്. കോഴിക്കോടുനിന്ന് ബാലുശേരിയിലെത്തി കൂരാച്ചുണ്ട് വഴി കരിയാത്തുംപാറയിലെത്താം. വയനാടുനിന്ന് വരുന്നവർക്ക് പൂനൂർ എസ്റ്റേറ്റ്‌മുക്ക് വഴിയും ഇവിടെയെത്താം.
English Summary
Kariyathumpara, a hidden tourist destination in Kozhikode district, Kerala, is part of the Peruvannamoozhi reservoir. Often called the “Switzerland of Kerala” or “Malabar’s Thekkady,” it is located near Kakkayam. This scenic spot offers lush greenery, clear streams, misty mountains, pine trees, and trees growing both in water and on land, attracting visitors seeking natural beauty.
RELATED TOPICS: HIDDEN SPOT IN KERALA, KERALA TOURISM, KOZHIKODE TOURISM, TRAVEL, HIDDEN TRAVEL SPOTS
News ⏭️


