NEWS

കുമളി ടൗൺ ഗതാഗതപരിഷ്കരണം: ബസ് സ്റ്റോപ്പുകളിൽ വരുത്തിയ മാറ്റങ്ങൾ അറിയാം

കുമളി∙ ശബരിമല തീർഥാടനകാലത്ത് ടൗണിൽ രൂപപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശമനം കാണുന്നതിനായി നടപ്പാക്കുന്ന പുതിയ ഗതാഗത പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നു. പ്രധാനമായും വാഹനങ്ങളുടെ പാർക്കിങ് രീതിയിലും ബസ് സ്റ്റോപ്പുകളുടെ സ്ഥാനങ്ങളിലുമാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ബസ് സ്റ്റോപ്പുകളിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: ചെളിമട, മുരിക്കടി, ആനവിലാസം എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആനവിലാസം ഭാഗത്തേക്ക് പോകുന്ന ബസുകൾ ഇനിമുതൽ ചെളിമട ജംക്‌ഷനിൽ നിന്ന് 150 മീറ്റർ മാറിയുള്ള വെള്ളാരംകുന്ന് റോഡിലെ വർക്‌ഷോപ്പിന് സമീപത്താണ് നിർത്തേണ്ടത്. അതേസമയം, ചെളിമട വഴി കുമളിയിലേക്ക് പ്രവേശിക്കുന്ന ബസുകൾക്ക് പഞ്ചായത്ത് വക സ്ഥലത്തിന് നേരെ എതിർവശത്തായിരിക്കും സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

Fashion ⏭️

Back to top button