NEWS
മദീനയിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശാസ്യം: പ്രവാസി യുവാവ് പിടിയിൽ

മദീനയിൽ മസാജ് സെന്ററിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്ന പ്രവാസി യുവാവിനെ പോലീസ് പിടികൂടി. നഗരത്തിലെ ഒരു മസാജ് സെന്റർ കേന്ദ്രീകരിച്ച് അസാന്മാർഗികമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ പരിശോധന ശക്തമാക്കുകയായിരുന്നു.
സാമൂഹിക സുരക്ഷാ വിഭാഗവും മനുഷ്യക്കടത്ത് വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ കുടുക്കിയത്. പ്രാഥമിക ഘട്ടത്തിലുള്ള ചോദ്യം ചെയ്യലുകൾക്കും തെളിവുകൾ ശേഖരിക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം, തുടർനിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.




