NEWS

നയരൂപീകരണ സമിതികളിൽ പകുതി സ്ത്രീകൾ: ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാന തലം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വരെയുള്ള ഭരണപരമായ നയരൂപീകരണ വേദികളിൽ സ്ത്രീകളുടെ പങ്കാളിത്തം 50 ശതമാനമായി ഉയർത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. ‘മകൾക്കൊപ്പം’ പദ്ധതിയുടെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ഹെർ സമ്മിറ്റ്-26’ എന്ന ദ്വിദിന ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള വനിതകൾക്കായി രാഷ്ട്രീയ ഭേദമന്യേയുള്ള ഒരു പൊതുവേദി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.

വിവിധ കോണുകളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് തയ്യാറാക്കുന്ന പുതിയ വനിതാ നയം മാർച്ച് എട്ടിന് നിലവിൽ വരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ചടങ്ങിൽ ജെബി മേത്തർ എം.പി, എം.എൽ.എമാരായ രമ്യ ഹരിദാസ്, വിദ്യാ ബാലകൃഷ്ണൻ, ഉഷ വിജയൻ, വനിതാ-ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. നയരൂപീകരണ പ്രക്രിയയിൽ യുവാക്കളുടെ അഭിപ്രായങ്ങൾ കൂടി തേടുന്നതിനായി പ്രത്യേകമായി ‘യൂത്ത് ജെൻ സി കോൺക്ലേവ്’ സംഘടിപ്പിക്കും. സ്ത്രീപക്ഷ നയരൂപീകരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അയക്കുന്നതിനായി makalkkoppam@gmail.com എന്ന ഇ-മെയിൽ വിലാസവും സജ്ജമാക്കിയിട്ടുണ്ട്.

Sports ⏭️

Read News ⏭️

Back to top button