NEWS

വിവരാവകാശ അപേക്ഷകൾക്ക് അധിക ഫീസ് ഈടാക്കാനാവില്ല: സർക്കാർ ഉത്തരവ്

കൊച്ചി: വിവരാവകാശ നിയമത്തിന്റെ പരിധിയിൽ രജിസ്ട്രേഷൻ വകുപ്പിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾക്കായി അമിത തുക ഈടാക്കാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ള ഫീസ് തുക മാത്രമേ അപേക്ഷകരിൽ നിന്ന് ഈടാക്കാവൂ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പാലക്കാട് അഗളി സബ് രജിസ്ട്രാർ ഓഫീസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ടോണി തോമസിനോട് രജിസ്ട്രേഷൻ ചട്ടങ്ങളുടെ പേരിൽ ഉയർന്ന ഫീസ് ആവശ്യപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. ഈ വിഷയത്തിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് രജിസ്ട്രേഷൻ വകുപ്പിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും പാലക്കാട് ജില്ലാ രജിസ്ട്രാർ ജനറലും സമർപ്പിച്ച അപ്പീൽ ഹർജി കോടതി തള്ളുകയായിരുന്നു.

Sports ⏭️

Read News ⏭️

Back to top button