HEALTH
ഒരു സ്പൂൺ പീനട്ട് ബട്ടർ നിങ്ങളെ ഉറങ്ങാൻ സഹായിച്ചാലോ! മാനസികസമ്മർദ്ദവും ഉത്കണ്ഠയും ഇല്ലാതെ തന്നെ

രാത്രിയിൽ ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് സുഖമായി ഉറങ്ങാനുള്ള പൊടിക്കൈ നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ടാകാം. ഒരു സ്പൂൺ പീനട്ട് ബട്ടർ (Peanut Butter)! ഉറങ്ങാൻ പോകും മുമ്പ് ഇത് കഴിക്കുന്നത് കടുത്ത മാനസികസമ്മർദ്ദവും ഉത്കണ്ഠയും മൂലം ഉറക്കം ലഭിക്കാത്തവർക്ക് ഏറെ ആശ്വാസം നൽകുമത്രെ.അടുത്തിടെ ഒരു കണ്ടെന്റ് ക്രിയേറ്ററാണ് രാത്രി പീനട്ട് ബട്ടർ കഴിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ ‘കോർട്ടിസോളിന്റെ’ (Cortisol) അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇതേ തുടർന്ന് കൂടുതൽ ചർച്ചകളും നടന്നു. ഇപ്പോഴിതാ അമേരിക്കയിലെ അനസ്തേഷ്യോളജി തെറാപ്പി വിദഗ്ധനായ ഡോ. കുനാൽ സൂദ് ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ വ്യക്തമാക്കുകയാണ്.പീനട്ട് ബട്ടർ ഉറക്കം നൽകുന്നത് എങ്ങനെ? ഇതിലടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളാണ് ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാൻ സഹായിക്കുന്നതെന്ന് ഡോ. കുനാൽ സൂദ് പറയുന്നു.ട്രിപ്റ്റോഫാൻ (Tryptophan): പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന ഒരു അമിനോ ആസിഡാണിത്. ഇത് തലച്ചോറിന് ശാന്തത നൽകുന്ന ‘സെറോട്ടോണിൻ’ (Serotonin) എന്ന ഹോർമോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു.ആരോഗ്യകരമായ കൊഴുപ്പുകൾ (Healthy Fats): രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതും കുറയുന്നതുമാണ് പലപ്പോഴും രാത്രിയിൽ പെട്ടെന്ന് ഉറക്കം ഉണരാൻ കാരണം. പീനട്ട് ബട്ടറിലെ ഹെൽത്തി ഫാറ്റുകൾ കാർബോഹൈഡ്രേറ്റ് ആഗിരണം പതുക്കെയാക്കുകയും രക്തത്തിലെ ഷുഗർ ലെവൽ കൃത്യമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.മഗ്നീഷ്യം (Magnesium): പേശികൾക്ക് അയവ് വരുത്താനും ഉറക്കത്തിന്റെ ആഴം കൂട്ടാനും മഗ്നീഷ്യം സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
Cinema ⏭️


