ഗോൾഡ് സ്പോട്ട് തിരിച്ചെത്തുന്നു; ധോണിയും സാക്ഷിയും പങ്കുവെച്ച ചിത്രം ചർച്ചയാകുന്നു

കൊച്ചി ∙ ദശകങ്ങൾക്ക് മുൻപ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഓറഞ്ച് പാനീയമായിരുന്ന ‘ഗോൾഡ് സ്പോട്ട്’ വീണ്ടും വിപണിയിലേക്ക് തിരിച്ചെത്തുന്നു. തങ്ങളുടെ കൈവശമുള്ള ഈ പ്രശസ്തമായ ബ്രാൻഡിനെ നീണ്ട 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോക്കകോള.
1993-ൽ പാർലെ ബിസ്ലേരി ഉടമ രമേഷ് ചൗഹാനിൽ നിന്നാണ് തംപ്സ് അപ്പ്, ലിംക, ഗോൾഡ് സ്പോട്ട് തുടങ്ങിയ ബ്രാൻഡുകളെ കോക്കകോള ഏറ്റെടുത്തത്. ഇതിൽ തംപ്സ് അപ്പും ലിംകയും തുടർന്നെങ്കിലും, തങ്ങളുടെ നിലവിലുള്ള ഓറഞ്ച് ഡ്രിങ്ക് ആയ ‘ഫാന്റ’യുമായി മത്സരം ഒഴിവാക്കാൻ അന്ന് ഗോൾഡ് സ്പോട്ടിനെ കമ്പനി ഒഴിവാക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ, പഞ്ചസാരയില്ലാത്ത (ഷുഗർ ഫ്രീ) പാനീയമെന്ന നിലയിൽ ഗോൾഡ് സ്പോട്ടിനെ തിരികെ കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്.
ഇതിനിടെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയും ഭാര്യ സാക്ഷിയും ഗോൾഡ് സ്പോട്ടിന്റെ ക്യാനുമായിരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് X/Diganta Guha & Blinkitൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.




