FASHION

മുഖം തിളങ്ങാനും ചർമ്മസംരക്ഷണത്തിനും മികച്ചത്: അറിയാം ചെമ്പരത്തിപ്പൂവിന്റെ ഗുണങ്ങൾ

പ്രതീകാത്മക ചിത്രം

മുടികൊഴിച്ചിൽ മാറി മുടി തഴച്ചുവളരാൻ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല മുഖസൗന്ദര്യത്തിനും മികച്ചതാണ് ചെമ്പരത്തിപ്പൂവെന്ന് അറിയാത്തവരാകും ഭൂരിഭാഗംപേരും. എന്നാൽ ചർമ്മസംരക്ഷണത്തിനും മികച്ച ഒന്നാണിത്.

ചെമ്പരത്തിയിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന് ചെറുപ്പവും ഇലാസ്തികതയും നൽകാൻ സഹായിക്കുന്നു. ചർമ്മത്തിലുണ്ടാകുന്ന ഹൈപ്പർ പിഗ്മന്റേഷൻ പോലെയുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണിത്. ചെമ്പരത്തിപ്പൂവ് മുഖത്തു തേയ്ക്കുന്നതുവഴി അൾട്രാ വയലറ്റ് രശ്മികൾ വഴിയുണ്ടാകുന്ന കരിവാളിപ്പ് പോലുള്ള പ്രശ്നങ്ങൾക്കും മുഖക്കുരുവും പരിഹരിക്കാനാകും.

ഇതിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ചർമ്മസംരക്ഷണത്തിന് ഏറെ ഗുണംചെയ്യുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഇവ ചർമ്മ കോശങ്ങളെ ശുദ്ധീകരിക്കുന്നു. ഇവ കറുത്തപാടുകൾ മാറി മുഖം തിളങ്ങുന്നതിന് സഹായിക്കും. ചെമ്പരത്തിയിലെ വഴുവഴുപ്പ് കോശങ്ങൾക്ക് സ്വാഭാവിക ഈർപ്പം നൽകുന്നതാണ്. ഇത് മുഖത്തിന് തിളക്കവും മൃദൃത്വവും നൽകുന്നു.

ചെമ്പരത്തി ഫേസ്‌പാക്കുകൾ

ചെമ്പരത്തിയും തേനും: ചെമ്പരത്തി പൂവിന്റെ ഇതളുകൾ നന്നായി അരച്ചെടുക്കം. ഇതിലേയ്ക്ക് അല്പം തേനും ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകണം.

ചെമ്പരത്തിയും തൈരും: ചെമ്പരത്തിയുടെ പൂവ് ഉണക്കിയെടുക്കണം. ഉണങ്ങിയപ്പൂവ് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് തൈര് ചേർത്ത് ഇളക്കിയോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടണം. 15 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകാം. ഇങ്ങനെ ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ മാറും.

English Summary

Hibiscus, commonly known for promoting hair growth, also offers significant benefits for facial skin health. Its antioxidants foster youthful, elastic skin, while combating issues like hyperpigmentation, UV damage, and acne. Natural acids purify cells and reduce dark spots. Additionally, its mucilage ensures natural moisture, contributing to a soft and radiant complexion.
RELATED TOPICS: HIBISCUS BENEFITS, HIBISCUS FOR SKINCARE, SKINCARE TIPS, BEAUTY TIPS


Health ⏭️

Back to top button