NEWS

പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി മരിച്ച സംഭവം: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി കുടുംബം

നിയ ഫൈസൽ

കൊല്ലം: പേവിഷബാധയെത്തുടർന്ന് എട്ടു വയസ്സുകാരി നിയ ഫൈസൽ മരണപ്പെട്ട സംഭവത്തിൽ, പുനലൂർ താലൂക്ക് ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി കുടുംബം. താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ അത് സമ്മതിച്ചുതരാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും നിയയുടെ മാതാവ് ഹബീറ കുറ്റപ്പെടുത്തി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെച്ചായിരുന്നു നിയയുടെ മരണം. കൊല്ലം കുന്നിക്കോട് വിളക്കൊടി സ്വദേശിനിയാണ് നിയ ഫൈസൽ.

Sports ⏭️

Read News ⏭️

Back to top button