BUSINESS

കടലൂർ പക്ഷിപ്പനി: ഇന്ത്യൻ മുട്ടയ്ക്ക് ഒമാന്റെ നിരോധനം; നാമക്കലിൽ കെട്ടിക്കിടക്കുന്നത് 6 കോടി മുട്ടകൾ

ഈറോഡ്∙ കടലൂരിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. ഇതേത്തുടർന്ന് നാമക്കൽ മേഖലയിൽ മാത്രം ആറു കോടിയോളം മുട്ടകൾ വിദേശത്തേക്ക് അയക്കാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്.

നാമക്കൽ, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ എന്നീ ജില്ലകളിലായി ആയിരത്തിലധികം കോഴിഫാമുകളാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്. പ്രതിദിനം പത്ത് കോടിയോളം മുട്ടകളാണ് ഈ കേന്ദ്രങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. തമിഴ്നാട് സർക്കാരിന്റെ സൗജന്യ വിതരണ പദ്ധതികള്ക്കും വിദേശ വിപണികളിലേക്കുള്ള കയറ്റുമതിക്കുമായാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്.

കേരളം, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലേക്കും ആവശ്യമായ മുട്ടകൾ എത്തിച്ചുനൽകുന്നത് ഇവിടെ നിന്നാണ്. ഇറാൻ, തായ്‍ലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് പ്രധാനമായും മുട്ടകൾ കയറ്റുമതി ചെയ്യപ്പെടുന്നത്.

Travel ⏭️

Back to top button