‘അവ എന്റേതല്ല’; തന്റെ പേരിൽ പ്രചരിക്കുന്നതിൽ മുന്നറിയിപ്പുമായി നടി ഭാവന

നടി ഭാവന
തന്റെ പേരിൽ വ്യാജ സമൂഹമാദ്ധ്യമ പേജുകൾ പ്രചരിക്കുന്നതിൽ ആരാധകർക്ക് മുന്നറിയിപ്പുമായി നടി ഭാവന. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ‘എനിക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ല. ഞാൻ ഉപയോഗിക്കുന്ന ഒരേയൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇൻസ്റ്റാഗ്രാം ആണ്. @bhavzmenon. എന്റേതാണെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും പ്രൊഫൈലുകൾ നിങ്ങൾ കണ്ടാൽ, അവ എന്റേതല്ല!! നന്ദി’- എന്നാണ് താരം കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഭാവനയുടെ പേരിൽ അടുത്ത കാലത്തായി ഒട്ടേറെ ഫേസ്‌ബുക്ക് ഫാൻ പേജുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തിന്റെ വിശദീകരണം. ഇൻസ്റ്റാഗ്രാമിൽ താരം ഏറെ സജീവമാണ്. സ്വന്തം ചിത്രങ്ങളും വിശേഷങ്ങളും ഭാവന പതിവായി പങ്കുവയ്ക്കാറുണ്ട്.
English Summary
Actor Bhavana has warned fans about fake social media accounts using her name. She clarified on Instagram that she does not have a Facebook account and that her only official social media profile is her Instagram handle, @bhavzmenon. She urged followers not to trust any other profiles claiming to represent her.
RELATED TOPICS: BHAVANA ACTRESS, FAKE FACEBOOK ACCOUNT, BHAVANA INSTAGRAM, BHAVANA SOCIAL MEDIA, BHAVANA FAKE PAGE
Business ⏭️


