NEWS
‘കശ്മീരികളുടെ കയ്യിൽ ആദ്യം ആയുധം നൽകിയത് പാക്കിസ്ഥാൻ; എന്നിട്ട് ഞങ്ങളെ ഭീകരർ എന്ന് വിളിക്കുന്നു’

ന്യൂഡൽഹി∙ പാക്ക് അധിനിവേശ കശ്മീരിലെ സർക്കാർ വിരുദ്ധ പോരാട്ടങ്ങൾ തുടരുകയാണ്. റാവൽകോട്ടിലെ നഗരത്തിലെ ഈദ്ഗാഹ് മൈതാനത്ത് 80,000ത്തിലധികം പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസം ഒത്തുചേർന്നത്. പ്രതിഷേധത്തിൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ പാക്കിസ്ഥാനെതിരെ കടുത്ത ആരോപണം ഉന്നയിച്ചു. കശ്മീരികൾക്ക് ആദ്യം ആയുധങ്ങൾ നൽകിയതത് പാക്ക് സൈന്യമാണെന്നും ഇപ്പോൾ അവർ തങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നെന്നും ഖാൻ ആരോപിച്ചു.ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ജെയ്ഷെ മുഹമ്മദ് പരിപാടിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ‘‘ആ പരിപാടിയിൽ എകെ-47 തോക്കുകളും വാളുകളും കൈവശം വച്ച ആയുധധാരികൾ നഗരം വഴി മാർച്ച് നടത്തിയിരുന്നു. ആ റാലിക്ക് റാവലകോട്ടിലെ ഡെപ്യൂട്ടി കമ്മിഷണർ സുരക്ഷ ഒരുക്കുകയും അനുമതി നൽകുകയും ചെയ്തു. (Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Bhartiyavibhoti എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)
Source link


