NEWS
കുംഭമേളയിൽ സംഭാവന കുമിഞ്ഞു; മോഷണത്തിന്റെ വ്യാപ്തികൂട്ടി പ്രതികൾ: പണം ഒളിപ്പിച്ചിരുന്നത് ശുചിമുറിയിൽ

അയോധ്യ ∙ അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവന മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പണം അപഹരിച്ചതിനെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്ത്. 2025ലെ കുംഭമേളയുടെ സമയത്താണ് പ്രതികൾ കൂടുതൽ പണം മോഷ്ടിച്ചത്. ഇതിനു മുൻപും ചെറിയ അളവിൽ അറസ്റ്റിലായ പ്രതികൾ പണം മോഷ്ടിച്ചിരുന്നു. എന്നാൽ കുംഭമേളയുടെ സമയത്ത് രാമക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരെത്തിയതോടെ വഴിപാടുകളിലും സംഭാവനകളിലും വലിയ വർധനവ് ഉണ്ടായി. ഇതോടെയാണ് പ്രതികൾ മോഷ്ടിക്കുന്ന പണത്തിന്റെ അളവ് വർധിപ്പിച്ചത്.രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ച സംഭവത്തിൽ എട്ടുപേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഇവരെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് മോഷണരീതി അടക്കമുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. മോഷ്ടിക്കുന്ന തുക ആദ്യം ശുചിമുറിയിൽ ഒളിപ്പിച്ച ശേഷം സൗകര്യം നോക്കി പുറത്തെത്തിക്കുന്നതായിരുന്നു ഇവരുടെ പതിവ്. ക്ഷേത്രത്തിൽ ക്യാമറകൾ പതിയാത്ത ഇടങ്ങളും പ്രതികൾക്ക് മുൻകൂട്ടി ധാരണയുണ്ടായിരുന്നു.
Source link

