NEWS

ഇഎംഎസും രാധയും: വിസ്മൃതിയിലാവാത്ത ആത്മബന്ധം

തിരുവനന്തപുരം∙ ‘സ്വന്തം മകളുടെ ഓരോ ദിവസത്തെയും വളർച്ച നേരിൽ കാണാനും അതിൽ അലിഞ്ഞുചേരാനും സാധിച്ചതും, കുടുംബമെന്ന സങ്കല്പത്തിന്റെ പൂർണ്ണത ആസ്വദിക്കാനായതും രാധയുടെ ജനനത്തോടെയാണ്.’– തന്റെ ആത്മകഥയായ ‘തിരിഞ്ഞു നോക്കുമ്പോൾ’ എന്ന കൃതിയിലെ രാധയെക്കുറിച്ചുള്ള അധ്യായത്തിൽ ഇഎംഎസ് ഇങ്ങനെ കുറിച്ചിട്ടു. ഇഎംഎസ് എന്ന പിതാവിനൊപ്പമുള്ള ജീവിതവും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളുമല്ലാതെ മറ്റൊരു ലോകം രാധയ്ക്കുണ്ടായിരുന്നില്ല.

നാടുനീളെ പാർട്ടിയുടെ അടിത്തറ വികസിപ്പിക്കുന്നതിനായുള്ള തിരക്കുകൾക്കിടയിൽ അപൂർവ്വമായി മാത്രമേ ഇഎംഎസ് വീട്ടിലെത്തിയിരുന്നുള്ളൂ. അതിഥിയെപ്പോലെ വീട്ടിലെത്തുന്ന അച്ഛനെ കാണുമ്പോൾ രാധ ഭയന്ന് ഏതെങ്കിലും മൂലയിൽ ഒളിക്കുമായിരുന്നു. മകളെ അച്ഛന്റെ അടുത്തേക്ക് വരാൻ അമ്മ നിർബന്ധിക്കും. ‘ഇങ്ങോട്ട് പോരൂ’ എന്ന് ഇഎംഎസ് സ്നേഹത്തോടെ വിളിക്കുമെങ്കിലും, ‘എനിക്ക് പേടിയാണ് അച്ഛാ’ എന്ന് പറഞ്ഞ് ഓടിപ്പോകുന്ന കൊച്ചു രാധയെയാണ് അന്ന് കാണാൻ കഴിഞ്ഞിരുന്നത്.

അതേസമയം, വാത്സല്യനിധിയായ അച്ഛന്റെ മറ്റൊരു മുഖവും രാധ അറിഞ്ഞിട്ടുണ്ട്. വായനയിലോ എഴുത്തിലോ മുഴുകിയിരിക്കുമ്പോൾ ശല്യം ചെയ്താൽ പെട്ടെന്നുണ്ടാകുന്ന ദേഷ്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ വടി കൊണ്ടല്ലെങ്കിലും, കൈകൊണ്ട് മുഖത്തടിക്കുന്ന ശീലം ഇഎംഎസിനുണ്ടായിരുന്നു.

Fashion ⏭️

Back to top button