NEWS

കുമ്പളം ടോൾ പ്ലാസ: ബസ്-ശബരിമല തീർത്ഥാടക വാഹനങ്ങൾ ഇടിച്ചു തകർത്തത് മൂന്ന് ബൂം ബാരിയറുകൾ

കുമ്പളത്തെ ടോൾ പ്ലാസയിൽ അവധി ദിനങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒടുവിൽ സംഘർഷത്തിലേക്ക് നീങ്ങുന്നു. ഇന്നലെ രാവിലെ മുതൽ രാത്രി വരെ ടോൾ ബൂത്തിലെ സുരക്ഷാ ബാരിയറുകൾ തകർത്ത് വാഹനങ്ങൾ കൂട്ടത്തോടെ കടന്നുപോയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രാവിലെയും ഉച്ചസമയത്തുമായി രണ്ട് സ്വകാര്യ ബസുകൾ ബൂം ബാരിയറുകൾ ഇടിച്ചുതകർക്കുകയുണ്ടായി.

വൈകുന്നേരത്തോടെ സ്ഥിതി കൂടുതൽ വഷളായി. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ ടോൾ ബൂത്തിലെ തടസ്സം നീക്കാൻ ബാരിയർ ഒടിച്ചുമാറ്റി വാഹനങ്ങൾ കടത്തിവിട്ടു. ഈ സമയം ടോൾ ജീവനക്കാരോട് മോശമായി പെരുമാറിയ ഇവർ, ഉദ്യോഗസ്ഥനെ മർദിക്കാൻ ശ്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. രാവിലെ ഒൻപതരയോടെ എറണാകുളത്തേക്ക് സർവീസ് നടത്തിയ ‘തവക്കൽ’ ബസും, ഉച്ചയ്ക്ക് രണ്ടിന് ‘അശ്വതി’ എന്ന ബസുമാണ് ബാരിയറുകൾ തകർത്തത്. ഈ അപകടങ്ങളിൽ ബൂം ബാരിയറുകളുടെ മോട്ടോർ സംവിധാനത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. തുടർച്ചയായുണ്ടായ ഈ അതിക്രമങ്ങളിൽ ടോൾ പ്ലാസ അധികൃതർ പനങ്ങാട് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

Fashion ⏭️

Back to top button