NEWS

കല്യാണക്കുറിപ്പിലെ അപ്രതീക്ഷിത സമ്മാനം: ജീവനക്കാർക്ക് സർപ്രൈസുമായി കാവ്യ മാരൻ

സംഗീത ലോകത്തെ വിസ്മയമായ അനിരുദ്ധ് രവിചന്ദറും സൺ റൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒയും സൺ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും തമ്മിലുള്ള വിവാഹം വാർത്തകളിൽ നിറയുകയാണ്. ഈ സന്തോഷകരമായ അവസരത്തിൽ സൺ ഗ്രൂപ്പിലെ ജീവനക്കാർക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. വിവാഹവിരുന്നിലേക്കുള്ള ക്ഷണക്കത്തിനൊപ്പം സ്വർണ്ണ മോതിരവും ചോക്ലേറ്റുകളും അടങ്ങിയ ഗിഫ്റ്റ് ഹാംപർ ലഭിച്ച വിവരം ജീവനക്കാർ തന്നെയാണ് പുറത്തുവിട്ടത്.

ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരിലൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ക്ഷണക്കത്തിനൊപ്പം സ്വർണ്ണനാണയങ്ങൾ പ്രതീക്ഷിച്ചിരുന്നവർക്ക് അപ്രതീക്ഷിതമായി സ്വർണ്ണ മോതിരം തന്നെ ലഭിച്ചത് ഇരട്ടി മധുരമായി. നവംബർ 25-ന് സൺ ഗ്രൂപ്പ് ജീവനക്കാർക്കായി സംഘടിപ്പിച്ച വിവാഹ സൽക്കാരത്തിന്റെ ഭാഗമായാണ് ഈ സ്നേഹസമ്മാനം നൽകിയത്. എന്നാൽ, ലഭിച്ച മോതിരത്തിന്റെ ഭാരത്തെക്കുറിച്ചോ വിപണി മൂല്യത്തെക്കുറിച്ചോ കൃത്യമായ വിവരങ്ങളില്ല. കൂടാതെ, എത്രപേർക്ക് ഈ സമ്മാനം ലഭിച്ചു എന്നതിനെക്കുറിച്ചും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. വിഷയത്തിൽ സൺ ഗ്രൂപ്പ് മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Fashion ⏭️

Back to top button