SPORTS

പന്തുചുരണ്ടൽ വിവാദം: താൻ അറിഞ്ഞിരുന്നില്ലെന്ന് ആവർത്തിച്ച് ജോഷ് ഹെയ്സൽവുഡ്

സിഡ്നി∙ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായമായ പന്തുചുരണ്ടൽ വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി പേസർ ജോഷ് ഹെയ്‌സൽവുഡ് രംഗത്ത്. പന്തിൽ കൃത്രിമം കാണിച്ച വിവരം ടീമിലെ എല്ലാ കളിക്കാർക്കും നേരത്തെ അറിയാമായിരുന്നു എന്ന ഉസ്മാൻ ഖവാജയുടെ മുൻകാല വാദങ്ങളെ ഹെയ്‌സൽവുഡ് തള്ളിക്കളഞ്ഞു. വിവാദമായ ആ സംഭവത്തെക്കുറിച്ച് തനിക്ക് ഒട്ടും അറിവില്ലായിരുന്നു എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

2018-ൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ലോകത്തെ ഞെട്ടിച്ച ആ സംഭവം അരങ്ങേറിയത്. സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിന്റെ ആകൃതിയിൽ മാറ്റം വരുത്താൻ ഓസ്‌ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റ് ശ്രമിച്ചത് വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഈ സംഭവത്തിൽ കാമറൂൺ ബാൻക്രോഫ്റ്റ്, അന്നത്തെ നായകൻ സ്റ്റീവ് സ്മിത്ത്, സഹതാരം ഡേവിഡ് വാർണർ എന്നിവർക്കെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്ന് കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

Auto ⏭️

Back to top button