NEWS

കാനഡയിൽ വെടിവയ്പ്പ്: സൂപ്പർമാർക്കറ്റിനു പുറത്ത് ഇന്ത്യൻ വംശജരായ ദമ്പതികൾ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ സറേയിൽ സൂപ്പർമാർക്കറ്റിന് സമീപം ഇന്ത്യൻ ദമ്പതികൾ വെടിയേറ്റ് മരിച്ചു. ഗഗൻപ്രീത് രെഹാൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. നവംബർ 15-ന് രാത്രി പാർക്കിംഗ് സ്ഥലത്താണ് വെടിയേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്.

ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഡെൽറ്റ ടൗൺഷിപ്പിൽ താമസക്കാരായിരുന്ന ദമ്പതികളുടെ മരണത്തിൽ കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ആരംഭിച്ചു.

Fashion ⏭️

Back to top button