കുവൈത്തിൽ മലയാളി വനിതയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവം: പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി ഒളിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ, കുവൈത്ത് പൗരന് കീഴ്ക്കോടതി നൽകിയ വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചു. ജസ്റ്റിസ് സ്വാലിഹ് അൽമുർഷിദിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതോടെ ഏറെ വിവാദമായ ഈ കേസിൽ അപ്പീൽ നടപടികൾ പൂർത്തിയായിരിക്കുകയാണ്.
കുവൈത്തിലെ റുമൈതിയയിലാണ് രാജ്യത്തെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. സ്വദേശി വനിതയെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിക്കാൻ ശ്രമിച്ചതായിരുന്നു പ്രതി. വിചാരണാ വേളയിൽ പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നുവന്നതിനെത്തുടർന്ന്, വിദഗ്ധരായ മനഃശാസ്ത്രജ്ഞർ അടങ്ങിയ മെഡിക്കൽ ബോർഡ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. താൻ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രത്യാഘാതങ്ങളും വ്യക്തമായി തിരിച്ചറിയാനുള്ള പൂർണ്ണ ബോധം പ്രതിക്കുണ്ടെന്നും, ഇയാൾക്ക് മാനസികാസ്വാസ്ഥ്യങ്ങൾ ഒന്നും തന്നെയില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയതാണ് ശിക്ഷ നിലനിർത്താൻ കാരണമായത്.




