NEWS

കൊച്ചിയിൽ ബിൽക്കീസ് ബാനോ: പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് മടക്കം

കൊച്ചി ∙ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിൽ അതിഥിയായി ബിൽക്കീസ് ബാനോ എത്തി. ചടങ്ങിൽ സംസാരിക്കവെ, തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ ആത്മാർത്ഥമായ നന്ദി അവർ രേഖപ്പെടുത്തി.

‘‘വളരെയധികം സ്നേഹത്തോടെയും കരുതലോടുമാണ് നിങ്ങളെല്ലാവരും എന്നെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്ക് പിന്തുണയുമായി കൂടെനിന്ന എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു’’ – സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ബിൽക്കീസ് ബാനോ വ്യക്തമാക്കി.

Fashion ⏭️

Back to top button