NEWS

നിലയ്ക്കലിൽ തീർഥാടകരുടെ ഡ്രൈവർക്ക് മർദനം: എഎസ്ഐക്ക് സസ്പെൻഷൻ

പത്തനംതിട്ടയിലെ നിലയ്ക്കൽ ബേസ് ക്യാംപിൽ വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വാൻ ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ നടപടി. എഎസ്ഐയെ എറണാകുളം റൂറൽ എസ്‌പി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കളമശേരി ക്യാംപിലെ എഎസ്ഐ ജിജോയാണ് പുലർച്ചെ നോർത്ത് പറവൂരിൽ നിന്നെത്തിയ വാൻ ഡ്രൈവർ പ്രശാന്തിനെ മർദിച്ചത്.

വാഹനം പാർക്ക് ചെയ്യുന്നതിനായി പ്രശാന്തിന് അനുവദിച്ചു നൽകിയിരുന്നത് 9-ാം നമ്പർ ഗ്രൗണ്ടായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് ഏറെ അകലെയുള്ള ഈ സ്ഥലത്തേക്ക് പോകുന്നതിന് മുൻപായി, അയ്യപ്പഭക്തരെ റോഡരികിൽ ഇറക്കുന്നതിന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ സമയം സ്ഥലത്തെത്തിയ എഎസ്ഐ ജിജോയുമായി പ്രശാന്ത് വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. വാഹനം അവിടെ നിന്ന് മാറ്റാൻ ശ്രമിക്കവേ തർക്കം രൂക്ഷമാവുകയും തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ വാനിന്റെ താക്കോൽ ഊരിയെടുക്കുകയുമായിരുന്നു.

Fashion ⏭️

Back to top button