NEWS

അഖിലേഷ് യാദവിന്റെ രഥയാത്ര: ബുൾഡോസർ ഇടിച്ചു ബിജെപി നേതാവിന്റെ മകൻ മരിച്ചു

ലക്നൗവിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നയിച്ച പിന്നാക്ക വിഭാഗ രഥയാത്രയ്ക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർഥിയായ പതിനാലുകാരൻ ആര്യവർധൻ സിങ്ങാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ഉത്തരവാദികളായ സംഘാടകർക്കെതിരെയും അഖിലേഷ് യാദവിനെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.

റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്ന ആര്യവർധനെ, അമിതവേഗതയിലെത്തിയ ബുൾഡോസർ ഇടിക്കുകയായിരുന്നു. രഥയാത്രയിലേക്ക് പുഷ്പവൃഷ്ടി നടത്തുന്നതിനായി എത്തിയതായിരുന്നു ബുൾഡോസർ ഡ്രൈവർ. ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ ആര്യവർധന്റെ തലയിൽ സാരമായ പരിക്കേറ്റു. തുടർന്ന് ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. തന്റെ മകന്റെ മരണത്തിന് കാരണം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും, അഖിലേഷ് യാദവിനെയും പരിപാടിയുടെ നടത്തിപ്പുകാരെയും പ്രതിക്കൂട്ടിലാക്കി നിയമനടപടികൾ സ്വീകരിക്കണമെന്നും കുട്ടിയുടെ പിതാവ് ഓംകാർ സിങ് ശക്തമായി ആവശ്യപ്പെട്ടു.

Fashion ⏭️

Back to top button