SPORTS

സഞ്ജുവിന്റെ മിന്നുന്ന തുടക്കം, ബാസിതിന്റെ അർദ്ധസെഞ്ചുറി; കേരളത്തിന് വീണ്ടും തോൽവി

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ കേരളത്തിന് ആന്ധ്രാപ്രദേശിനെതിരെ പരാജയം. 29 റൺസിനാണ് ആന്ധ്ര കേരളത്തെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന മികച്ച സ്കോർ ബോർഡിൽ എത്തിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആന്ധ്രയ്ക്ക് വേണ്ടി ഷെയ്ഖ് റഷീദ് (39 പന്തിൽ 60), സീറാം വെങ്കട്ട രാഹുൽ (30 പന്തിൽ 64) എന്നിവർ അർധസെഞ്ചുറികളുമായി കളം നിറഞ്ഞതോടെയാണ് കൂറ്റൻ സ്കോർ പിറന്നത്. കേരളത്തിന്റെ ബൗളിംഗ് നിരയിൽ എം.ഡി. നിധീഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ബിജു നാരായണൻ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

Auto ⏭️

Back to top button