NEWS
നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ: സ്മരണയ്ക്കായി ക്ഷേത്രവും മൂന്നു ലക്ഷം രൂപയുടെ മാർബിൾ വിഗ്രഹവും

തിരുപ്പതി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് അന്തരിച്ച ഹീരാബെൻ മോദിയുടെ ഓർമയ്ക്കായി ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ ഒരു ക്ഷേത്രം ഉയരുന്നു. യെമ്മിഗനൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗുഡിക്കൽ ഗ്രാമത്തിലാണ് ഇവർക്കായി പ്രത്യേക സ്മാരകവും ക്ഷേത്രവും നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.
മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് ഈ ശ്രദ്ധേയമായ പദ്ധതി സാക്ഷാത്കരിക്കുന്നത്. നവംബർ 15-ന് നടന്ന ചടങ്ങിൽ ഈ സമുച്ചയത്തിനായുള്ള ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. അഡോണിയിൽ നിന്നുള്ള ബിജെപി എംഎൽഎ പി.വി. പാർഥസാരഥിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. വിവിധ രാഷ്ട്രീയ കക്ഷികളായ ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് എന്നിവയിലെ പ്രാദേശിക നേതാക്കളും ട്രസ്റ്റ് ഭാരവാഹികളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.




