NEWS
ട്രംപിന്റെ നീക്കത്തിന് തിരിച്ചടി: പ്രവാസി വിദ്യാർഥികളുടെ വീസ കാലാവധിയിൽ മാറ്റമില്ല

വാഷിങ്ടൻ ∙ അമേരിക്കയിലേക്ക് ഉന്നതപഠനത്തിനും ഗവേഷണങ്ങൾക്കും മറ്റുമായി എത്തുന്ന വിദേശ വിദ്യാർഥികൾ, അക്കാദമിക് വിദഗ്ധർ, മാധ്യമപ്രവർത്തകർ എന്നിവരുടെ വീസ കാലാവധി പരിമിതപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം കോടതി തടഞ്ഞു. ബോസ്റ്റൺ ഫെഡറൽ കോടതിയിലെ ജഡ്ജിയായ എഫ്. ഡെന്നിസ് സയ്ലറാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ഈ നടപടി റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്.
വിദ്യാർഥി വീസകളുടെ കാലാവധി നാല് വർഷമായി നിജപ്പെടുത്താനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇത്തരമൊരു തീരുമാനം നടപ്പിലാക്കാൻ ആവശ്യമായ അധികാരം ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് (ഡിഎച്ച്എസ്) ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.




