NEWS

കഴക്കൂട്ടത്ത് ലഹരിസംഘത്തിന്റെ ആക്രമണം; പൊലീസിന് നേരെ ജീപ്പിടിച്ചു കയറ്റി, ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്ക്. ഡാൻസാഫ് സംഘത്തിന്റെ ബൈക്ക് അക്രമികൾ ജീപ്പ് ഉപയോഗിച്ച് ഇടിച്ചിടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈക്ക് ഗുരുതരമായി പരിക്കേറ്റ ദീപുരാജ് എന്ന പൊലീസുകാരന്റെ കൈ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. ആക്രമണത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി.

എംഡിഎംഎയുമായി സംഘം എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. പൊലീസുകാർ ഇവരെ തടയാൻ ശ്രമിച്ച ഉടൻ തന്നെ അക്രമികൾ തങ്ങളുടെ ജീപ്പ് പൊലീസുകാരുടെ ബൈക്കിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറ്റുകയായിരുന്നു. ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും പൊലീസ് അറിയിച്ചു.

Fashion ⏭️

Back to top button