NEWS

ലഗേജിൽ പാമ്പ്: എക്സ്-റേയിൽ കണ്ടത് കയർ, വളർത്തുമൃഗമെന്ന് യാത്രക്കാരന്റെ വാദം

തെക്കൻ കലിഫോർണിയയിലെ ഒന്റാറിയോ രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ബാഗേജിൽ നിന്നും ജീവനുള്ള രണ്ട് പാമ്പുകളെ കണ്ടെത്തി. എക്സ്-റേ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോൾ ബാഗിനുള്ളിൽ കട്ടിയുള്ള കയറുകൾ പോലെയുള്ള ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയും, തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ തലയിണ ഉറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ പാമ്പുകളെ കണ്ടെത്തുകയുമായിരുന്നു.

പിടികൂടിയവയിൽ ഒന്ന് വിഷവീര്യമേറിയ റാറ്റിൽസ്നേക്ക് (Rattlesnake) ആണെന്ന് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ പരിശോധനാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. താൻ വളർത്തുന്ന പാമ്പുകളാണിവയെന്നും, നേരത്തെയും ഇവയോടൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് യാത്രക്കാരൻ അധികൃതരോട് വിശദീകരിച്ചത്.

Fashion ⏭️

Back to top button