NEWS

ഇറാൻ ഭീഷണി: യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് വിളിച്ച് മുന്നറിയിപ്പ്

വാഷിങ്ടൻ∙ ഇറാനെതിരെ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളിൽ പങ്കെടുത്ത യുഎസ് നാവികസേനാ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ രംഗത്ത്. അമേരിക്കയുടെ യുഎസ്എസ് സ്പ്രൂവൻസ് എന്ന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറിൽ സേവനമനുഷ്ഠിച്ച രണ്ട് ഉദ്യോഗസ്ഥരാണ് ഇറാന്റെ നോട്ടപ്പുള്ളികൾ. ദക്ഷിണാഫ്രിക്കയിലെ ഇറാനിയൻ എംബസിയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ട് വഴിയാണ് ഈ ഭീഷണി പുറത്തുവിട്ടത്.

ഇറാനിലെ ദൗത്യങ്ങൾ പൂർത്തിയാക്കി കലിഫോർണിയയിലേക്ക് മടങ്ങിയ കമാൻഡിങ് ഓഫിസർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫിസർ ലഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവർക്ക് നേരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്. ഈ സൈനികരുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ ഇറാൻ കരസ്ഥമാക്കിയത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണ്. നവംബർ 13ന് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ എക്സ് പേജിലൂടെയാണ് ഇവർക്കെതിരായ ഭീഷണി സന്ദേശം പങ്കുവെച്ചത്.

Fashion ⏭️

Back to top button