NEWS

വാഹനമിടിച്ച് ചത്ത നായയുടെ മൃതദേഹം ഭക്ഷിച്ച യുവാവ്: അടിയന്തര ചികിത്സയും പുനരധിവാസവും ആവശ്യപ്പെട്ട് നാട്ടുകാർ

ഭുവനേശ്വർ: ഒഡിഷയിലെ സംബൽപുരിൽ ഞെട്ടിക്കുന്ന കാഴ്ച. റോഡരികിൽ ചത്തുകിടന്ന നായയുടെ ജഡം യുവാവ് ഭക്ഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മനേശ്വർ ഛക്കിന് സമീപമുള്ള ദേശീയപാതയിലായിരുന്നു ദാരുണമായ സംഭവം. വാഹനമിടിച്ച് ചത്ത നിലയിലായിരുന്ന നായയുടെ മൃതദേഹം ഇയാൾ കഴിക്കുന്നത് കണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് തീർത്തും അവശനായാണ് കാണപ്പെട്ടത്. വൃത്തിഹീനമായ വസ്ത്രങ്ങൾ ധരിച്ച ഇദ്ദേഹം ദീർഘകാലമായി പട്ടിണിയിലാണെന്നും പരിചരിക്കാൻ ആരുമില്ലാത്ത അവസ്ഥയിലാണെന്നും നാട്ടുകാർ സംശയിക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ, അടിയന്തരമായി സർക്കാർ ഇടപെടണമെന്നും യുവാവിനെ കണ്ടെത്തി കൃത്യമായ ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് മേൽ സമ്മർദം ചെലുത്തുകയാണ്.

Fashion ⏭️

Back to top button