NEWS

ജിമ്മിൽ നിന്ന് മടങ്ങവെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

അപകടത്തിന്റെ ദൃശ്യങ്ങൾ

കൊച്ചി: നഗരത്തിൽ അമിതവേഗതയിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവതിക്ക് ദീപ്രാണ നഷ്ടമായി. തൃശൂർ സ്വദേശിനിയായ അക്ഷരയാണ് ബസ് കയറി മരണത്തിന് കീഴടങ്ങിയത്. കാക്കനാട് – ഇടച്ചിറ പാതയിൽ സ്ഥിതിചെയ്യുന്ന ഐഎംജി ജംഗ്ഷൻ പരിസരത്താണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെ വ്യായാമത്തിനുശേഷം ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അക്ഷര. വീതി കുറഞ്ഞ റോഡിലൂടെ നിയന്ത്രണമില്ലാത്ത വേഗതയിൽ എത്തിയ ബസ് യുവതിയെ ഇടിച്ചിടുകയും, തുടർന്ന് ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും, ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Sports ⏭️

Read News ⏭️

Back to top button