CINEMA

ഹൈദരാബാദിൽ ഡെയർ ഡെവിൾ പ്രകടനം

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘ഡെയർ ഡെവിൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 12-ന് ഹൈദരാബാദിൽ വെച്ച് ആരംഭിക്കും. ചെന്നൈയിൽ വെച്ച് നടന്ന വിപുലമായ പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്. ‘ഗുഡ് ബാഡ് അഗ്ലി’ക്ക് ശേഷം അജിത്തും ആദിക് രവിചന്ദ്രനും ഒന്നിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, പാർത്ഥിപൻ, സുനിൽ, ശ്രീലീല, റെഡ്ഡിൻ കിംഗ്സിലി, പ്രഭു, രാധിക ശരത്കുമാർ, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഫെബ്രുവരി മാസം വരെ നീളുന്ന തുടർച്ചയായ ഷെഡ്യൂളാണ് അണിയറപ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. നടൻ അജിത്തിന്റെ കരിയറിലെ 64-ാമത്തെ ചിത്രമാണ് ഡെയർ ഡെവിൾ. ബ്രേവ് ഹാർട്സിന്റെ ബാനറിൽ അജിത്തിന്റെ പത്നിയായ ശാലിനി അജിത്ത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ 34 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇതാദ്യമായാണ് അജിത്ത് കുമാർ നിർമ്മാണ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത് എന്നത് വലിയൊരു പ്രത്യേകതയാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, സോഷ്യൽ സ്റ്റോറീസ് (ഡോ. സംഗീത ജനചന്ദ്രൻ) ആണ് മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.

Business ⏭️

Back to top button