NEWS

ഇറാൻ ആക്രമണം സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്: കൂടുതൽ മരണങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പ്രതികരണം

വാഷിങ്ടൻ: ഇറാന്റെ തന്ത്രപ്രധാനമായ ഖേഷം ദ്വീപിനു നേരെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ഫോക്സ് ന്യൂസിന്റെ ‘ഫോക്സ് ആന്റ് ഫ്രണ്ട്സ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ മുൻനിർത്തി അവിടുത്തെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ചെറിയ തോതിലുള്ള ആക്രമണമെന്നും ട്രംപ് വിശദീകരിച്ചു.

‘‘ശത്രുരാജ്യം അവിടെ വിപുലമായൊരു ആന്റി എയർക്രാഫ്റ്റ് സംവിധാനം സ്ഥാപിച്ചിരുന്നു. അതിന്റെ പ്രവർത്തനം ആരംഭിച്ച ഉടൻ തന്നെ, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ രാത്രിയോടെ, നമ്മൾ അവിടെ ശക്തമായ പ്രത്യാക്രമണം നടത്തി,’’ ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ഭാവിയിലെ യുദ്ധസാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന്, അനാവശ്യമായി ജീവഹാനി വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button