NEWS

വട്ടവടയിലേക്ക് ഇനി പ്രവേശന ഫീസ്; വലിയ വാഹനങ്ങൾക്ക് 100 രൂപ നിരക്ക്

മൂന്നാർ: വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ വട്ടവടയിലേക്ക് ഇനി മുതൽ പ്രവേശിക്കുമ്പോൾ ഫീസ് നൽകേണ്ടി വരും. പ്രദേശത്തേക്കുള്ള പ്രധാന കവാടമായ ഊർക്കാടിൽ പഞ്ചായത്തിന്റെ മുൻകൈയിൽ പുതിയൊരു ഗ്രീൻ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരികൾ അലക്ഷ്യമായി മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. സൂര്യരാജ് വ്യക്തമാക്കി. മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ വേതനം കണ്ടെത്തുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്.

ചെക്പോസ്റ്റിൽ വെച്ച് സഞ്ചാരികളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കുന്നതിനൊപ്പം മാലിന്യം ശേഖരിക്കുന്നതിനായി പ്രത്യേകം ബാഗുകളും വിതരണം ചെയ്യും. വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ, ഈ ബാഗുകളിൽ ശേഖരിച്ച മാലിന്യം തരംതിരിച്ച് അധികൃതരെ ഏൽപ്പിക്കാൻ സന്ദർശകർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

Fashion ⏭️

Back to top button