കഞ്ഞിവെള്ളം കൊണ്ട് വീടുകളിൽ നിന്ന് പല്ലി, പാറ്റ, കൊതുക്, ഈച്ച എന്നിവയെ തുരത്താം

പ്രതീകാത്മക ചിത്രം
വീടുകളിൽ എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് പല്ലി, പാറ്റ, കൊതുക്, ഈച്ച തുടങ്ങിയ ജീവികളുടെ ശല്യം. പ്രത്യേകിച്ച് അടുക്കളയിലും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലും ഇവയുടെ സാന്നിധ്യം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് വഴി അണുബാധകൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. സാധാരണയായി കടകളിൽ നിന്നും ലഭിക്കുന്ന വീര്യമേറിയ വിഷാംശമുള്ള ചോക്കുകളും മരുന്നുകളും ഉപയോഗിച്ച് ഇവയെ നശിപ്പിക്കാറാണ് പതിവ്. എന്നാൽ, ചെറിയ കുട്ടികളുള്ള വീടുകളിൽ ഇത്തരത്തിലുള്ള രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. ഇത്തരം സാഹചര്യങ്ങളിൽ പാർശ്വഫലങ്ങളില്ലാതെ വീട്ടുപകരണങ്ങൾ ഉപയോഗിച്ച് ഈ ശല്യക്കാരെ എങ്ങനെ തുരത്താം എന്ന് നോക്കാം.
ഒരു ഗ്ലാസ് കഞ്ഞിവെള്ളമുണ്ടെങ്കിൽ വളരെ എളുപ്പത്തിലും ചെലവില്ലാതെയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. ഇതിനായി ആദ്യം രണ്ട് ദിവസം പഴക്കമുള്ള ഒരു ഗ്ലാസ് കഞ്ഞിവെള്ളം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം രണ്ട് അല്ലെങ്കിൽ മൂന്ന് പാരസെറ്റമോൾ ഗുളികകൾ നന്നായി പൊടിച്ചെടുത്ത് ഈ കഞ്ഞിവെള്ളത്തിൽ ചേർക്കുക.
ഇതിലേക്ക് വീടുകളിൽ സാധാരണയായി സൂക്ഷിക്കാറുള്ള ലൈസോൾ, ഡെറ്റോൾ എന്നിവ കാൽ ടീസ്പൂൺ വീതം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഈ മിശ്രിതം ഒരു ദിവസം മുഴുവൻ പുറത്തുകാണാത്ത വിധം അടച്ചുവെക്കുക. എലികളെപ്പോലെയുള്ള ജീവികളെ ഫലപ്രദമായി അകറ്റിനിർത്താൻ ഈ സമയം അത്യാവശ്യമാണ്. അടുത്ത ദിവസം തയ്യാറാക്കിയ ഈ ലായനി ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. രാത്രി സമയങ്ങളിൽ ഈ ജീവികൾ വരാറുള്ള ഇടങ്ങളിൽ ഇത് സ്പ്രേ ചെയ്താൽ മതിയാകും. പാരസെറ്റമോൾ, ലൈസോൾ, ഡെറ്റോൾ എന്നിവയുടെ സംയുക്തമായ മണം ഈ ജീവികൾക്ക് ഒട്ടും സഹിക്കില്ല, അതിനാൽ അവ വീടിന്റെ പരിസരത്തുപോലും അടുക്കില്ല.




