NEWS
അനധികൃത സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജന് സസ്‌പെൻഷൻ

തിരുവനന്തപുരം ∙ രണ്ടേകാൽ കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു വിജിലൻസ് കണ്ടെത്തിയ ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെതിരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. വിജിലൻസ് കേസെടുത്തിട്ടും സസ്പെൻഡ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണു സർക്കാർ നടപടി. വിജിലൻസ് വീട്ടിൽ റെയ്ഡ് നടത്തിയ ശേഷവും ഇവർ 3 ദിവസം ഓഫിസിൽ എത്തിയിരുന്നു.പ്രജനി രാജൻ സർവീസിൽ തുടരുന്നത് തെളിവ് നശിപ്പിക്കാനും അന്വേഷണം തടസ്സപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും കാരണമാകുമെന്നും ഇതു വിലയിരുത്തിയാണ് നടപടിയെന്നും ഉത്തരവിൽ സർക്കാർ വ്യക്തമാക്കി. പ്രജനിയുടെ കൊച്ചി തേവരയിലെ ഓഫിസിലും പച്ചാളത്തെ വസതിയിലും നടത്തിയ പരിശോധനയിൽ 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും ഒരു പവൻ വീതം തൂക്കമുള്ള 4 സ്വർണനാണയങ്ങളും 190 ഗ്രാം സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.
Fashion ⏭️




