NEWS

യാത്രക്കാരെ അസഭ്യം പറഞ്ഞ് ട്രെയിനിൽ ബഹളം: പാലരുവി എക്സ്പ്രസിൽ യുവാവ് പിടിയിൽ– ദൃശ്യങ്ങൾ


കോട്ടയം ∙ മദ്യപിച്ച് ട്രെയിനിൽ ബഹളംവച്ച യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ജോജി ജോർജ് (35) എന്നയാളാണ് അറസ്റ്റിലായത്. പാലരുവി എക്സ്പ്രസിലാണ് സംഭവം. യാത്രക്കാർ വിവരം നൽകിയതിനെ തുടർന്നാണ് ജോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിൽ വാതിലിനോട് ചേർന്ന് അപകടകരമായ നിലയിൽ മദ്യപിക്കുകയും യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. കേസിൽ പരാതിക്കാരില്ലെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിൽ മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെതിരെ റെയിൽവേ പൊലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്.


Fashion ⏭️

Back to top button