NEWS

വൈദ്യുതി   പ്രതിസന്ധി രൂക്ഷം: ‘പീക്ക് സമയത്ത് വ്യവസായ  സ്ഥാപനങ്ങൾ നിയന്ത്രണം പാലിക്കണം’, സർക്കുലറിറക്കി കെഎസ്ഇബി

കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വൈദ്യുതി ഉപയോഗത്തിൽ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി സർക്കുലർ പുറത്തിറക്കി.

വൈകീട്ട് എഴ് മുതൽ പന്ത്രണ്ട് വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണം. വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം സോളാർ അല്ലെങ്കിൽ ഓഫ് പീക്ക് സമയങ്ങളിലേയ്ക്ക് മാറ്റണം, വാട്ടർ അതോറിറ്റി പമ്പിംഗും വീടുകളിൽ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവർത്തനം പകൽ സമയത്താക്കണം, എസിയുടെ താപനില 25 ഡിഗ്രിയിൽ ക്രമീകരിക്കണം എന്നിങ്ങനെയാണ് കെഎസ്ഇബിയുടെ നി‌ർദേശങ്ങൾ. വീടുകളിലെയും വ്യവസായ ശാലകളിലെയും അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ‌മുൻകൂട്ടി കണ്ടുള്ള ആസൂത്രണം നടന്നില്ലെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾ കൺട്രോൾ ആകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.

RELATED TOPICS: KSEB, ELECTRICITY CRISIS KERALAM, PEAK HOURS, INDUSTRIAL POWER RESTRICTIONS, KERALAM

Read News ⏭️

Back to top button