SPORTS
പോഡിയത്തിൽ പാക്ക് താരങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇന്ത്യൻ ടീം; അടുത്തടുത്ത് നിന്ന് ഹർമൻപ്രീതും ഫാത്തിമ സനയും

നീഷിൻ ∙ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സ്വർണം മെഡൽ നേട്ടത്തിന്റെ തിളക്കത്തിലാണ് ഇന്ത്യൻ ടീം. ഫൈനലിൽ, ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 79 റൺസിനാണ് ശ്രീലങ്കയെ തോൽപ്പിച്ചത്. 2022 ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്കായിരുന്നു സ്വർണ മെഡൽ. ഇത്തവണ ബംഗ്ലദേശിനെ തോൽപ്പിച്ച് പാക്കിസ്ഥാനാണ് വെങ്കല മെഡൽ നേടിയത്. പോഡിയത്തിൽ മെഡൽ സ്വീകരിച്ചതിനു പിന്നാലെ ശ്രീലങ്ക, പാക്കിസ്ഥാൻ താരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങൾ ഗ്രൂപ്പ് ഫോട്ടോയ്ക്കു പോസ് ചെയ്തത് ഹൃദ്യമായ കാഴ്ചയായി മാറി. അടുത്തിടെയായി, പുരുഷ-വനിതാ ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ, പാക്ക് താരങ്ങൾ ഹസ്തദാനം നൽകാറില്ല. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയാണ് ഇന്ത്യ–പാക്കിസ്ഥാൻ നയതന്ത്ര ബന്ധം വഷളായതോടെയാണ് ഇത്. പുരുഷ, വനിതാ ഏഷ്യ. കപ്പ് ടൂർണമെന്റുകളിൽ ജേതാക്കളായെങ്കിലും പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‍വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു.ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ 18 ഫോറുകളും 13 സിക്സറുകളും അടക്കം 216/3 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിന് ഓൾഔട്ടായി. ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണ മെഡലാണിത്.
Auto ⏭️




