SPORTS

വൈഭവിനെ തിരക്കിട്ടു കളിപ്പിക്കേണ്ട കാര്യമില്ല, അവസരം തേടിയെത്തും: സഞ്ജുവിനും അഭിഷേകിനും മുന്നറിയിപ്പുമായി ജയസൂര്യ


കൊളംബോ∙ വൈഭവ് സൂര്യവംശി ഇന്ത്യയുടെ ഭാവി താരമാണെന്നും അദ്ദേഹത്തെ ടീമിലെത്തിക്കാൻ തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. സൂര്യവംശിയുടേത് വ്യത്യസ്തമായ ശൈലിയിലുള്ള കളിയാണെന്നും അദ്ദേഹത്തിന് ഉയർന്നുവരാൻ ഇന്ത്യ ആവശ്യത്തിന് സമയം നൽകണമെന്നും ജയസൂര്യ പ്രതികരിച്ചു. 15 വയസ്സുകാരനായ വൈഭവ് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. മൂന്ന് കളികളിലും സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം ലഭിക്കുന്നതിനായി നല്ല മത്സരമുണ്ടെന്നും ഓപ്പണിങ്ങില്‍ തുടരാന്‍ സഞ്ജു സാംസണും അഭിഷേക് ശർമയും തുടർച്ചയായി മികച്ച പ്രകടനം നടത്തേണ്ടിവരുമെന്നും ജയസൂര്യ വ്യക്തമാക്കി. ‘‘താരങ്ങൾക്ക് അവരുടേതായ കഴിവുകളുണ്ട്. അവർ തുടർച്ചയായി കഠിനാധ്വാനം ചെയ്യുകയും പരിശീലിക്കുകയും വേണം. ഇന്ത്യയിൽ എപ്പോഴും ഒരു സ്ഥാനത്തിനു വേണ്ടി ഒന്നിലേറെ താരങ്ങൾ മത്സരിക്കുന്നുണ്ടാകും. അവിടെ മത്സരം വളരെ ശക്തമായിരിക്കും. ഇന്ത്യയിലേത് ഉയർന്ന നിലവാരത്തിലുള്ള ക്രിക്കറ്റാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച ക്രിക്കറ്റാണ് അവർ കളിക്കുന്നത്.’’- ജയസൂര്യ വ്യക്തമാക്കി.


Auto ⏭️

Back to top button