NEWS

മുൻ എൽഡിഎഫ് സർക്കാരിനെ വെട്ടിലാക്കി ആന്റോയുടെ മൊഴി; യുഎസിനു മുന്നിൽ 7 നിബന്ധനകളുമായ ഇറാൻ– പ്രധാന വാർത്തകൾ


മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ മുൻ എൽഡിഎഫ് സർക്കാരിനെ വെട്ടിലാക്ക് ആന്റോ അഗസ്റ്റിന്റെ മൊഴി വന്നതും പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസിനു മുന്നിൽ 7 നിബന്ധനകൾ ഇറാൻ മുന്നോട്ടു വച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ  വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണിടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു. സൗദി അറേബ്യയിലെ രണ്ട് പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഹൂതി നേതൃത്വം. പ്രധാന വാർത്തകൾ വിശദമായി അറിയാം. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണെന്നും, ഇതിനായി സ്പെയിനിൽ പോയത് മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനാണെന്നും ആന്റോ അഗസ്റ്റിന്റെ മൊഴി. ജിഎസ്ടി വകുപ്പിനാണ് ഓഗസ്റ്റ് മൂന്നിന് മൊഴി നൽകിയത്. മെസ്സിയുടെ പരിപാടിക്ക് സ്പോൺസർ ആകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് ആന്റോയുടെ മൊഴി.ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. 24ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. കനത്ത മഴയിൽ വട്ടവട കൊട്ടാക്കമ്പൂരിൽ ഷെഡിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം. ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസിയായ ബി.ചിന്നമ്മാൾ (38) എന്നിവരാണ് മരിച്ചത്.


Fashion ⏭️

Back to top button