NEWS
അമിതവേഗത്തിലെത്തിയ ആഡംബര കാർ അപകടത്തിൽപ്പെട്ടു; 3 മരണം

മുംബൈ∙ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. വിദ്യാർഥികളായ സനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു. എല്ലാവരും അഹമ്മദാബാദ് സ്വദേശികളാണ്.ലാലാ ലജ്പത് റായ് കോളജിന് എതിർവശത്തുള്ള ലോട്ടസ് ജെട്ടിക്ക് സമീപം പുലർച്ചെയാണ് അപകടമുണ്ടായത്. മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലിയിലേക്ക് പോവുകയായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയായിരുന്നു. സനായ് ഗിജ്ജറായിരുന്നു കാർ ഓടിച്ചിരുന്നത്. അമിതവേഗം കാരണം കാർ പാലത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ആദിത്യ ഓസ്വാൾ ആണ് രക്ഷപ്പെട്ടത്.
Fashion ⏭️




