NEWS

ട്രംപിന് വാരിക്കോരി ഇളവുകൾ നൽകി ഇന്ത്യ; പ്രകോപനം തുടർന്ന് യുഎസ്, ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേന്ദ്രം, വ്യാപാരക്കരാറിന്റെ ഭാവി തുലാസിൽ


ന്യൂഡൽഹി∙ അങ്ങേയറ്റം വഴങ്ങിയിട്ടും പറഞ്ഞ വാക്കിനു നയാപൈസയുടെ വില കൽപിക്കാത്ത യുഎസുമായി ഇനിയൊരു വ്യാപാരക്കരാർ സാധ്യമാകുമോയെന്നുപോലുമുള്ള സംശയത്തിലാണ് ഇന്ത്യ.2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തുടങ്ങിയ വ്യാപാരചർച്ച ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പല മേഖലകളിലും ഇന്ത്യ വാരിക്കോരി ഇളവുകൾ നൽകിയിട്ടും പ്രകോപനവും സമ്മർദവും തുടരാനാണു യുഎസ് താൽപര്യപ്പെട്ടത്. അതിന്റെ ഏറ്റവും ഒടുവിലെ നീക്കമാണ് റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട ഉപരോധ ബിൽ.  ഈ മാസം അവസാനം മന്ത്രി പീയൂഷ് ഗോയലും സംഘവും യുഎസിലേക്കു പോകാനിരിക്കെയാണ് ഇന്ത്യയ്ക്കെതിരെയുള്ള യുഎസിന്റെ കടുത്ത നടപടി. ജി20 വ്യാപാരമന്ത്രിമാരുടെ യോഗത്തിനു പുറമേ യുഎസ് വ്യാപാര പ്രതിനിധി ജെമിസൺ ഗ്രീറുമായി ചർച്ച നടത്താനുമാണു തീരുമാനിച്ചിരിക്കുന്നത്. യുഎസ് സന്ദർശനം നടന്നാൽ തന്നെ ഇരുരാജ്യങ്ങളും ചർച്ചയിൽ എന്തു നിലപാടു സ്വീകരിക്കുമെന്നതിലാണ് ആകാംക്ഷ.വ്യാപാരചർച്ച തുടങ്ങിയപ്പോൾ മുതൽ വിവിധ രൂപത്തിലുള്ള തീരുവ ഭീഷണി ഇന്ത്യയ്ക്കെതിരെ യുഎസ് ഉയർത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ 25% അധികത്തീരുവ, നിർബന്ധിത തൊഴിലിന്റെ പേരിലുള്ള 10% തീരുവ, പകരംതീരുവ യുഎസ് സുപ്രീം കോടതി എടുത്തുകളഞ്ഞപ്പോൾ ചുമത്തിയ 10% തീരുവ, യുഎസ് ഉൽപാദന മേഖലയെ പ്രതികൂലമായ ബാധിക്കുന്ന വ്യാപാരരീതികൾക്കെതിരെ തുടങ്ങിവച്ച അന്വേഷണം തുടങ്ങിയവ ഉദാഹരണങ്ങളാണ്.  അതേസമയം, ഇന്ത്യയാകട്ടെ,  അമേരിക്കൻ ബർബൻ വിസ്കിയുടെ ഇറക്കുമതി സെസ് കുറയ്ക്കുന്നതുമുതൽ യുഎസ് ഡിജിറ്റൽ കമ്പനികൾക്കു ബാധകമായിരുന്ന ഡിജിറ്റൽ നികുതിവരെ ഒഴിവാക്കി യുഎസിനെ അനുനയിപ്പിക്കാനാണു ശ്രമിച്ചത്. നിർബന്ധിത തൊഴിലിന്റെ പേരിൽ തീരുവ ഭീഷണി വന്നതിനു തൊട്ടുപിന്നാലെ, നിർബന്ധിത തൊഴിലിലൂടെ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിക്കുകവരെ ചെയ്തു. 


Fashion ⏭️

Back to top button