BUSINESS

ക്ഷേമ പെൻഷൻ മുതൽ ലൈഫ് മിഷൻ വരെ: ത്രിതല പഞ്ചായത്തുകൾ വഴി ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളും അപേക്ഷിക്കേണ്ട വിധവും


Local Self Government Department Kerala: ക്ഷേമ പെൻഷനുകൾ, ലൈഫ് മിഷൻ ഭവന സഹായം, കുടുംബശ്രീ ധനസഹായങ്ങൾ ഉൾപ്പെടെ നിരവധി സാമ്പത്തിക സേവനങ്ങളാണ് കേരളത്തിലെ ത്രിതല പഞ്ചായത്തുകൾ വഴി സാധാരണക്കാർക്ക് ലഭ്യമാകുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ നൽകുന്ന സബ്‌സിഡികളും ഗ്രാന്റുകളും ഏതൊക്കെയാണെന്നും KSMART, അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കേണ്ട കൃത്യമായ ഘട്ടങ്ങളും ഏതൊരു മലയാളിയും മനസിലാക്കിയിരിക്കണം. സർക്കാർ പദ്ധതികളും സേവനങ്ങളും സാധാരണക്കാരിലേയ്ക്ക് എത്തുന്നത് ഈ സംവിധാനത്തിലൂടെയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന ധനസഹായങ്ങളും, സബ്സിഡികളും കൃത്യമായി മനസിലാക്കി അപേക്ഷിച്ചാൽ അർഹരായ ഏതൊരു കുടുംബത്തിനും തങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ കൈപ്പറ്റാം.ഗ്രാമ പഞ്ചായത്ത് വഴി ലഭിക്കുന്ന സേവനങ്ങൾസാമൂഹിക ക്ഷേമ പെൻഷനുകൾ: ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ.ഭവന നിർമ്മാണം: ലൈഫ് മിഷൻ (LIFE Mission) പദ്ധതി വഴി ഭവനരഹിതർക്ക് വീട് വയ്ക്കാൻ ധനസഹായവും, ഭവന അറ്റകുറ്റപ്പണിക്കുള്ള ഗ്രാന്റും.കൃഷി & മൃഗസംരക്ഷണം: വിത്ത്, വളം സബ്സിഡികൾ; കോഴി, ആട്, പശു വളർത്തൽ എന്നിവയ്ക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങൾ.കുടുംബശ്രീ ലഘുവായ്പകൾ: അയൽക്കൂട്ടങ്ങൾ വഴി കുറഞ്ഞ പലിശനിരക്കിൽ സ്വയംതൊഴിൽ വായ്പകളും സബ്സിഡികളും.ശുചിത്വ സഹായങ്ങൾ: വ്യക്തിഗത ശൗചാലയ നിർമ്മാണം, കിണർ റീചാർജിംഗ്, മഴവെള്ള സംഭരണി, ബയോ ഗ്യാസ് എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം.ബ്ലോക്ക് പഞ്ചായത്ത് ലഭിക്കുന്ന സേവനങ്ങൾസ്വയംതൊഴിൽ / സംരംഭകത്വം: ചെറു വ്യവസായങ്ങൾ, ആഗ്രോ പ്രൊസസിംഗ് യൂണിറ്റുകൾ എന്നിവ തുടങ്ങുന്നതിനുള്ള സാമ്പത്തിക സബ്സിഡികൾ.പട്ടികജാതി / പട്ടികവർഗ്ഗ (SC/ST) പദ്ധതികൾ: SC/ST വിഭാഗത്തിൽപ്പെട്ടവർക്കുള്ള സ്വയംതൊഴിൽ ധനസഹായം, പഠനമുറി നിർമ്മാണ ഗ്രാന്റ്, വിവാഹ ധനസഹായം.ക്ഷീര വികസനം: മിനി ഡയറി ഫാമുകൾ സ്ഥാപിക്കൽ, ക്ഷീരസംഘങ്ങൾ വഴി മൃഗങ്ങളെ വാങ്ങുന്നതിനുള്ള ഉൽപ്പാദന അധിഷ്ഠിത സബ്സിഡി പദ്ധതികൾ.ജില്ലാ പഞ്ചായത്ത് ലഭിക്കുന്ന സേവനങ്ങൾആരോഗ്യ സുരക്ഷാ സഹായങ്ങൾ: നിർധനരായ വൃക്കരോഗികൾക്കുള്ള ഡയാലിസിസ് ധനസഹായം, അർബുദ രോഗികൾക്കുള്ള പ്രത്യേക ചികിത്സാ സഹായ പദ്ധതികൾ.ഉന്നത വിദ്യാഭ്യാസ & നൈപുണ്യ വികസനം: വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, പഠന ഉപകരണങ്ങൾ, ഉന്നത പഠന സ്‌കോളർഷിപ്പുകൾ, തൊഴിൽ പരിശീലന സഹായങ്ങൾ.വൻകിട കാർഷിക/ വ്യവസായിക പദ്ധതികൾ: വൻകിട കൃഷി, ഡയറി, മത്സ്യബന്ധന വികസന പദ്ധതികൾക്കുള്ള ഗ്രാന്റുകൾ.അപേക്ഷിക്കേണ്ട രീതിതദ്ദേശ സ്വയംഭരണ വകുപ്പിന്റെ KSMART അല്ലെങ്കിൽ LSG Citizen Portal വഴിയാണ് വിവിധ പെൻഷനുകൾക്കും, ഭവന പദ്ധതികൾക്കും അപേക്ഷിക്കേണ്ടത്. വാർഷിക വികസന പദ്ധതിയിൽ നിന്നുള്ള സാമ്പത്തിക സബ്സിഡികൾക്ക് അതാത് പ്രദേശത്തെ വാർഡ്/ ഗ്രാമസഭ യോഗങ്ങളിൽ നേരിട്ട് അപേക്ഷ സമർപ്പിച്ച് മുൻഗണനാ പട്ടികയിൽ ഇടം നേടണം. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് വഴിയോ, അക്ഷയ കേന്ദ്രങ്ങൾ (Akshaya Centres) വഴിയും അപേക്ഷിക്കാം.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ മിക്ക ധനസഹായങ്ങൾക്കും BPL/APL മാനദണ്ഡങ്ങളോ, നിശ്ചിത വാർഷിക വരുമാന പരിധിയോ ബാധകമാണ്. ആധാർ കാർഡ്, റേഷൻ കാർഡ്, ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്ക്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നിവ കരുതുക. ഗ്രാമസഭകളിൽ പങ്കെടുത്ത് അപേക്ഷ സമർപ്പിക്കുന്നവർക്കാണ് പദ്ധതി ആനുകൂല്യങ്ങളിൽ മുൻഗണന ലഭിക്കുക. ഒരു ആവശ്യത്തിനായി മറ്റ് സർക്കാർ പദ്ധതികളിൽ നിന്ന് ആനുകൂല്യം ലഭിച്ചവർക്ക് അതേ ആവശ്യത്തിന് വീണ്ടും അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലും മധ്യത്തിലുമായി പ്രസിദ്ധീകരിക്കുന്ന അപേക്ഷാ തീയതികൾ അതാത് പഞ്ചായത്ത് നോട്ടിസ് ബോർഡുകൾ വഴി കൃത്യമായി മനസിലാക്കുക.


Read News

Back to top button