NEWS

സിപിഎം തിരുത്തൽ ജില്ലകളിലേക്ക്; കണ്ണൂരിൽ രാഗേഷിനെതിരെ നടപടി?, തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറിയെ മാറ്റും


തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമുള്ള ‘പിഴിച്ചിൽ’ പ്രക്രിയ ജില്ലകളിലേക്കും നീളുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജനറൽ സെക്രട്ടറി എം.എ.ബേബി സൂചന നൽകി. വിശാല ജില്ലാസമിതികളിൽ ഉയരുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഉചിതമായ തിരുത്തൽ പ്രക്രിയ വേണമെന്നു സെക്രട്ടേറിയറ്റിൽ നിർദേശിച്ചു. വിശാല ജില്ലാസമിതികളിൽ പിബി അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കണമെന്ന ബേബിയുടെ നിർദേശം സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചു. പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിലാകും സെക്രട്ടേറിയറ്റ് ടീം ജില്ലകളിലെത്തുക.പാർട്ടി കടുത്ത തോൽവിയേറ്റുവാങ്ങിയ ജില്ലകളിൽ ആവശ്യമെങ്കിൽ ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും പുനഃസംഘടിപ്പിക്കുമെന്നാണു വിവരം. പാർട്ടി മാനദണ്ഡത്തിനു വിരുദ്ധമായി നിയമിക്കപ്പെട്ട തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ മാറ്റും. മത്സരിക്കുന്നതിനു മുൻപു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന മാനദണ്ഡം തിരുവനന്തപുരത്തു പാലിക്കപ്പെട്ടില്ലെന്ന വിമർശനം വിശാല സംസ്ഥാന സമിതിയിലുണ്ടായിരുന്നു. അങ്ങനെ വന്നാൽ കെ.എസ്.സുനിൽകുമാർ, എ.എ.റഹിം എന്നിവരിലൊരാളെ പരിഗണിച്ചേക്കും.


Fashion ⏭️

Back to top button