NEWS

ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലദേശുകാരൻ


കണ്ണൂർ∙ തന്ത്രപ്രധാന മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി അക്കാദമിയിൽ ജോലിചെയ്തു വരുകയായിരുന്ന ബംഗ്ലാദേശുകാരന്‍ പിടിയിൽ. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേരുള്ള ആളാണ് പിടിയിലായത്. ബംഗാളിലെ മുർഷിദാബാദ് പോലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു.ഒരു വർഷമായി നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് അധികൃതർ നിരീക്ഷിക്കാൻ തുടങ്ങിയത്. നാവികസേന ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയും ഫോണിൽ നിന്ന് ബംഗ്ലാദേശ് പൗരത്വ രേഖകൾ കണ്ടെത്തുകയും ചെയ്തു. പിന്നാലെ പയ്യന്നൂർ പോലീസിന് പ്രതിയെ കൈമാറുകയായിരുന്നു.


Fashion ⏭️

Back to top button