NEWS
ബ്ലിങ്കിറ്റിൽ ബുക്ക് ചെയ്താൽ 12 മിനിറ്റിൽ വീട്ടിലെത്തും! എന്തിനാണ് ഈ ‘ഐഫോൺ ഷോ’, 12 മണിക്കൂർ ക്യൂവിന് ട്രോളോട് ട്രോൾ

ഐഫോൺ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് സീരീസുകൾ ഇന്ത്യയിൽ വിൽപനയ്‌ക്കെത്തി. പുതിയ മോഡലുകൾ കൈപ്പറ്റാനായി ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ആളുകൾ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച രാവിലെ 8 മണിക്കാണ് ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകളിൽ ഔദ്യോഗികമായി വിൽപന ആരംഭിച്ചത്. എന്നാൽ ഫോൺ ആദ്യ ദിനം തന്നെ സ്വന്തമാക്കാൻ വ്യാഴാഴ്ച അർധരാത്രി മുതൽ തന്നെ മുംബൈ, നോയിഡ തുടങ്ങി നഗരങ്ങളിലെ സ്റ്റോറുകൾക്ക് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയിരുന്നു.പ്രീ-ഓർഡർ ചെയ്ത ഫോണുകൾ കൈപ്പറ്റാനും നേരിട്ട് വാങ്ങാനുമായി നൂറുകണക്കിന് ആളുകളാണ് രാപ്പകലില്ലാതെ ക്യൂവിൽ കാത്തുനിന്നത്. എന്നാൽ, മണിക്കൂറുകളോളം ക്യൂ നിന്ന് ഫോൺ വാങ്ങുന്നവരെ പരിഹസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.ഫോൺ ലഭിച്ച ശേഷം വികാരഭരിതനായി ഇയാൾ സംസാരിക്കുന്ന വിഡിയോ വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ടു. “ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഈ ഒരു ലക്ഷ്യത്തിന് വേണ്ടിയാണ് ഞാൻ കഴിഞ്ഞ 12 മണിക്കൂറായി ഇവിടെ കാത്തിരുന്നത്. ഒടുവിൽ ഫോൺ എന്റെ കൈകളിൽ എത്തുമ്പോൾ ആവേശം അടക്കാനാകുന്നില്ല,” എന്ന് യുവാവ് വിഡിയോയിൽ വ്യക്തമാക്കുന്നു.
Fashion ⏭️


