കളരിപ്പയറ്റിൽ നിന്ന് ഫെൻസിംഗ് ലോകത്തേയ്ക്ക്; ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ തനുശ്രീ

തനുശ്രീ
കളരിപ്പയറ്റ് പാരമ്പര്യത്തിൽ നിന്ന് ഫെൻസിംഗിന്റെ ലോകത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ കാലംകൊണ്ട് ദേശീയതലത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് തനുശ്രീ. ഇടപ്പള്ളി മാവിൻകൂട്ടത്തിൽ ജിജീഷ് ഗോകുലന്റെയും നീതുവിന്റെയും മകളാണ്. ഇടപ്പള്ളി സെന്റ് പയസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ തനുശ്രീ ഇന്ത്യയ്ക്കായി ഏഷ്യൻ കേഡറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ്. ഇടപ്പള്ളി ലുബൈന കളരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലാണ് പരിശീലനം.
കളരിപ്പയറ്റിൽ പരിശീലനം ആരംഭിച്ച തനുശ്രീ പിന്നീട് ഫെൻസിംഗിലേക്ക് തിരിയുകയായിരുന്നു. മൂന്ന് വർഷത്തെ പരിശീല നത്തിനിടയിൽ സ്കൂൾ നാഷണൽസ്, കേഡറ്റ് നാഷണൽസ് ഉൾപ്പെടെയുള്ള ദേശീയ വേദികളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഉത്തരാഖണ്ഡിൽ നടന്ന കേഡറ്റ് നാഷണൽ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ 20 മുതൽ 23 വരെ ചെന്നൈയിൽ നടക്കുന്ന ഏഷ്യൻ കേഡറ്റ് ഫെൻസിംഗ്
ചാമ്പ്യൻഷിപ്പിലാണ് തനുശ്രീ ഇന്ത്യയ്ക്കായി മത്സരിക്കുക.
English Summary
Tanushree, an 8th-grade student from Edappally, has achieved national recognition in fencing after transitioning from Kalaripayattu. She has been selected to represent India at the Asian Cadet Fencing Championship, to be held in Chennai from November 20-23. Her selection follows remarkable performances at national-level events, including the Cadet National Championship in Uttarakhand.
News ⏭️

