LIFESTYLE
വീണ്ടും കല്യാണം കഴിച്ച് സൂര്യയും ജ്യോതികയും! ഹിറ്റായത് 200 കോടിയുടെ സ്വപ്നബംഗ്ലാവ്; വൈറലായി ആ ദൃശ്യങ്ങൾ

തമിഴ് സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട മാതൃകാ ദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും ആരാധകരുടെ ഹൃദയം കവരുകയാണ്. തങ്ങളുടെ ഇരുപത് വർഷത്തെ പ്രണയവും ദാമ്പത്യവും ആഘോഷമാക്കിക്കൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹവാഗ്ദാനങ്ങൾ (Marriage Vows) പുതുക്കിയതാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൻ തരംഗമായി മാറിയിരിക്കുന്നത്.മക്കളുടെ സാന്നിധ്യത്തിൽ ‘ദി സീക്വൽ’ക്രിസ്ത്യൻ ആചാരപ്രകാരമുള്ള മനോഹരമായ ചടങ്ങിലൂടെയാണ് ഇരുവരും അവരുടെ പ്രണയബന്ധം പുതുക്കിയത്. സൂര്യയുടെയും ജ്യോതികയുടെയും മക്കളായ ദിയയും ദേവും ചടങ്ങിന് സാക്ഷികളായി. മകളുടെ കൈപിടിച്ചാണ് സൂര്യ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് എത്തിയത്. ജ്യോതിക എത്തിയത് മകൻ ദേവിന്റെ കൈപിടിച്ചാണ്. വെളുത്ത ഗൗണിൽ വധുവായി ഒരുങ്ങി എത്തിയ ജ്യോതികയെ കണ്ടതും സൂര്യയുടെ കണ്ണുകളിൽ ആനന്ദ കണ്ണീർ നിറഞ്ഞു. സഹോദരൻ കാർത്തിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.‘ദ് സീക്വൽ – 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ. ഇതൊരു ‘തികഞ്ഞ’ ദാമ്പത്യത്തിന്റെ ആഘോഷമല്ല; മറിച്ച് അപൂർണതകൾ, വിട്ടുവീഴ്ചകൾ, പരസ്പര ധാരണ, ത്യാഗങ്ങൾ, നിസ്വാർഥമായ സ്നേഹം എന്നിവയുടെ ആഘോഷമാണ്. ഇത് ‘നമ്മൾ’ എന്നതിന്റെ ആഘോഷമാണ് – പരസ്പരപൂരകങ്ങളായി ഞങ്ങൾ എങ്ങനെ മാറി എന്നതിന്റെ ആഘോഷം’, എന്നാണ് വിഡിയോയ്ക്ക് ജ്യോതിക നൽകിയ അടിക്കുറിപ്പ്. ചെന്നൈയിലെ 200 കോടിയുടെ സ്വപ്നബംഗ്ലാവ്ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2006–ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. കോവിഡ് മഹാമാരിയുടെ സമയത്ത് മുംബൈയിലേക്ക് താമസം മാറുന്നതുവരെ ഇരുവരും മക്കളോടൊപ്പം ചെന്നൈയിലെ ബഹുനില ബംഗ്ലാവിലായിരുന്നു താമസിച്ചിരുന്നത്.
Cinema ⏭️


